കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും പാർട്ടിയുടെ നിലവിലെ നേതൃത്വത്തെ ചോദ്യം ചെയ്തും പാർട്ടി നേതാവ് സോണിയാ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് മോക്വിം. ഇത് പാർട്ടിക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടു.
ഒഡീഷയിലും ദേശീയ തലത്തിലും പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ 'ഓപ്പൺ-ഹാർട്ട് സർജറി' നടത്തണമെന്ന് കത്തിൽ ശക്തമായ ഭാഷയിൽ അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് മുഹമ്മദ് മോക്വിം സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഒഡീഷാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(ഒപിസിസി)യുടെ നിലവിലെ അധ്യക്ഷൻ ഭക്ത ചരൺ ദാസിന്റെയും മുൻ പ്രസിഡന്റ് ശരത് പട്‌നായിക്കിന്റെയും നേതൃത്വത്തിൽ പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
2024ലെ ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെയും 2025ലെ നുവാപാഡ ഉപതിരഞ്ഞെടുപ്പിലെയും കോൺഗ്രസിന്റെ ദയനീയ പ്രകടനം അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ സംഘടനാപരമായ ആഴത്തിലുള്ള തകർച്ചയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.