Tuesday, 2 December 2025

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

SHARE
 

മൊബൈൽ സുരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിൾ. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യയിൽ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന നിർദേശമായിരുന്നു കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സഞ്ചാർ സാഥി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആപ്ലിക്കേഷൻ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം പാലിക്കാൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് മൂന്ന് മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും ആപ്പിലൂടെ കഴിയും. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനും ആപ്പിലൂടെ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. നിലവിൽ വിറ്റു കഴിഞ്ഞ ഫോണുകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്ന് ആണ് കേന്ദ്രസർക്കാറിന്റെ നിർദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.