Friday, 19 December 2025

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്‌സ് അടര്‍ന്നുവീണു; നാലുവയസുകാരിക്ക് ദാരുണാന്ത്യം

SHARE

 


ബെംഗളുരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്‌സ് അടര്‍ന്നുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച എച്ച്എഎല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിന്നപന്നഹള്ളിയിരുന്നു സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീഷൈല്‍ എന്നയാളുടെ മകളായ പാറു എന്ന് വിളിക്കുന്ന മനുശ്രീയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന താൽകാലിക ഷെഡിലേക്കാണ് ഹോളോബ്രിക്സ് അടർന്നു വീണത്.
മരിച്ച കുട്ടി ശ്രീഷൈല്‍ എന്നയാളുടെ മകളായ മനുശ്രീ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു', പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ ശ്രീയാന്‍(6), ശേഖര്‍ (5), ശ്രീഷൈലിന്റെ ഭാര്യ മമത (30) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.