സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയാണ് സിസ തോമസ്.
സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.
ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ തന്നെ വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് എതിര്‍പ്പിന് കാരണം. സര്‍വകലാശാലയെ പ്രതിസന്ധിയില്‍ ആക്കിയ സമരത്തിന് ശേഷമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വഴങ്ങി സിസയെ വിസി ആക്കിയത്. ജീവനക്കാരുടെ സംഘടനകള്‍ നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.
സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നിര്‍ണായകവും അസാധാരണവുമായ നീക്കം. സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.