Friday, 19 December 2025

മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ; പ്രഖ്യാപനം വിശ്വസ്തർ പങ്കെടുത്ത അത്താഴ വിരുന്നിന് പിന്നാലെ

SHARE



ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയായി അഞ്ചുവർഷവും പൂർത്തിയാക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. രണ്ടര വർഷത്തിന് ശേഷം അധികാരം കൈമാറുമെന്ന കരാർ ഉണ്ടായിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 'അങ്ങനെയൊരു കരാർ ഉണ്ടാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല' എന്നായിരുന്നു സിദ്ധരാമയ്യ വ്യക്തമാക്കിയത്. 'ഒരിക്കൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി കഴിഞ്ഞാതാണ് ഞാൻ, വീണ്ടും മുഖ്യമന്ത്രിയായി. എൻ്റെ അഭിപ്രായത്തിൽ ഹൈക്കമാൻഡ് എനിക്ക് അനുകൂലമാണ്. 2.5 വർഷത്തേക്ക് അത് പങ്കിടണമെന്ന് ഒരു തീരുമാനവും ഉണ്ടായിരുന്നില്ല' എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. 'ഇപ്പോഴും ഞാൻ അത് പറയും. ഞാൻ മുഖ്യമന്ത്രിയാണ്, ഞാൻ മുഖ്യമന്ത്രിയായി തുടരും‌‌' എന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.

മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഇന്നലെ രാത്രി സംഘടിപ്പിച്ച അത്താഴ വിരുന്നിന് പിന്നാലെയായിരുന്നു നിയമസഭയിൽ സിദ്ധരാമയ്യയുടെ പരാമർശം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉൾപ്പെടെ സിദ്ധാരമയ്യയുമായി അടുപ്പമുള്ള ചില നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഡികെ ശിവകുമാറിനെ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നില്ല. 'അത്താഴത്തിന് യോഗം ചേരുന്നതിൽ എന്താണ് തെറ്റ്?' എന്നായിരുന്നു പിന്നീട് മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. 'അവ‍ർ അത്താഴം കഴിക്കട്ടെ, അത് സന്തോഷകരമായ കാര്യമാണ്. അത്താഴം കഴിക്കരുതെന്ന് നമുക്ക് പറയാമോ? എന്നും ശിവകുമാർ പറഞ്ഞിരുന്നു. 




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.