ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം തുറന്നു . ആലപ്പുഴ കളർ കോട് ബൈപാസ് റോഡിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിച്ചു.
സ്വന്തമായി പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയിലെ ഹോട്ടൽ വ്യാപാരി കൾക്കും കെഎച്ച്ആർഎ സംഘടനയ്ക്കും കൂടുതൽ ശക്ത മായി പ്രവർത്തിക്കാൻ സാധി ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹോട്ടൽ വ്യാപാ ര മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഹോട്ടൽ വ്യാ പാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കണം. വഴിയോരങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം വേണം.
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ശക്ത മായ നടപടി സർക്കാർ സ്വീകരിക്കണമെന്നും രിക്കണമെന്നും ജയപാൽ ആ വശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നാസർ ബി താജ് സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡ ൻ്റ് ബിജിലാൽ, സംസ്ഥാന ട്ര ഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന സെക്രട്ടറി വീരഭദ്ര ൻ,റോയ് മെഡോണ,മനോഹരൻ,വാർഡ് കൗൺസിലർ മായ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കെഎച്ച്ആർഎ വാർഷിക സമ്മേളനത്തിന് പുന്നപ്ര മാർഗ്രിഗോറിയസ് കൺ വെൻഷൻ സെന്ററിൽ ഉജ്വല തുടക്കമായി ജനറൽ കൗൺ സിൽ മീറ്റിംഗിനെ തുടർന്ന് ഒരുമ 2025 എന്ന പേരിൽ പൊതുസമ്മേളനം, എക്സ്പോ, കുടും ബസംഗമം, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും .
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.