ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട. 17 കിലോഗ്രാമിലേറെ കൊക്കെയ്ന്‍ ഷാര്‍ജ പൊലീസിന് കീഴിലെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടി. ലഹരി സംഘത്തിനെതിരായ ശക്തമായ പോരാട്ടം തുടരുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. കസ്റ്റംസ്, ഫ്രീസോണ്‍സ് അതോറിറ്റി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് നാല് രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന രാജ്യാന്തര ലഹരി ശൃംഖലയെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടിയത്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായാണ് മയക്കുമരുന്നു എത്തിച്ചത്. മറ്റൊരു ഗള്‍ഫ് രാജ്യത്തിലൂടെ യുഎഇയില്‍ എത്തിയ ഏഷ്യന്‍ പൗരനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. പിന്നാലെ ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തു. 12 കിലോയിലധികം തൂക്കം വരുന്ന കൊക്കെയ്ന്‍ ഉള്‍പ്പെടെയുളള ലഹരി വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. മറ്റൊരു കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോഗ്രാം കൊക്കെയ്‌നും പിന്നീട് പിടികൂടി. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.