Monday, 29 December 2025

സ്മാർട്ട് ഫാം, ഡ്രൈവറില്ലാ വാഹനം; തളർന്നുപോയ ശരീരത്തെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച് ചൈനീസ് യുവാവ്

SHARE


 
വിധിയെ തോൽപ്പിക്കാൻ ശരീരത്തിന്‍റെ കരുത്തല്ല, മനസ്സിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് ലീ സിയ എന്ന 36 കാരനായ ചൈനീസ് യുവാവ്. ശ്വസിക്കാൻ വെന്‍റിലേറ്ററിന്‍റെ സഹായം വേണം, ചലിപ്പിക്കാൻ ആകെയുള്ളത് ഒരു കൈ വിരലും ഒരു കാൽവിരലും മാത്രം. എന്നാൽ, ഈ പരിമിതികളെല്ലാം മറികടന്ന് അത്യാധുനികമായ ഒരു 'സ്മാർട്ട് ഫാം' (Smart Farm) നിർമ്മിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഈ യുവാവ്.

ഒരു കൈ വിരലും ഒരു കാൽവിരലും മാത്രം ചലിക്കും

ചൈനയിലെ ചോങ്കിങ് സ്വദേശിയായ ലീ സിയയ്ക്ക് അഞ്ചാം വയസ്സിലാണ് പേശികളെ ബാധിക്കുന്ന മസ്കുലർ ഡിസ്ട്രോഫി (Muscular dystrophy) ബാധിച്ചത്. രോഗം കൂടിയതോടെ അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. എന്നാൽ, വായനയും പഠനവും അദ്ദേഹം ഉപേക്ഷിച്ചില്ല. അനിയത്തി സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന കമ്പ്യൂട്ടർ പുസ്തകങ്ങളിലൂടെയാണ് ലീ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് എത്തിയത്. 25-ാം വയസ്സിൽ ഇന്‍റർനെറ്റിന്‍റെ സഹായത്തോടെ സ്വന്തമായി പ്രോഗ്രാമിംഗ് പഠിച്ചെടുത്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.