പല്ല് തേയ്ക്കാന്‍ മടിയുള്ളവരും വൃത്തിയായി പല്ല് തേയ്ക്കാത്തവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. വൃത്തിയുടെ ഭാഗമായി മാത്രം അതിനെ കണക്കാക്കേണ്ട. മറിച്ച് ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഈ ശീലം നിങ്ങളെ നയിക്കുകയും ചെയ്യും. എല്ലാ ദിവസവും പല്ല് തേയ്ക്കണം. അത് ശ്രദ്ധാപൂര്‍വ്വം ആയിരിക്കുകയും വേണം. വായ വൃത്തിയാക്കാതിരുന്നാല്‍ വായില്‍നിന്നുളള ബാക്ടീരിയകള്‍ കുടലില്‍ എത്തുകയും തലച്ചോറിലെ ന്യൂറോണുകളെ സ്വാധീനിക്കുകയും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാക്കുകയും ചെയ്യുമെന്നാണ് കൊറിയന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പോസ്ടെക്കിന്റെ ലൈഫ് സയന്‍സസ് വകുപ്പിലെ പ്രൊഫസര്‍ ആരാ കോയുടെയും ഡോ. ഹ്യൂഞ്ചി പാര്‍ക്കിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘമാണ് പഠനംനടത്തിയത്.
എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം
പാര്‍ക്കിന്‍സണ്‍സ് രോഗം ചലനത്തെ ബാധിക്കുന്ന നാഡീവ്യവസ്ഥയുടെ ഒരു തകരാറാണ്. ഇത് ഒരു വ്യക്തിയുടെ ചലനം, സംസാരം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് എന്നിവയെ ബാധിക്കുന്നു. സാധാരണയായി കൈയ്യിലെ നേരിയ വിറയല്‍ പോലുള്ള സൂക്ഷ്മമായ ലക്ഷണങ്ങളിലൂടെ ഇത് പുരോഗമിക്കുകയും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രായമായവരിലാണ് ഇത് ഏറ്റവും സാധാരണമായി കാണപ്പെടുന്നതെങ്കിലും, ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം. തലച്ചോറിലെ 'സബ്ലസ്റ്റാന്റിയ നിഗ്ര' എന്ന ഭാഗത്തുള്ള നാഡീകോശങ്ങള്‍ തകരുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്.
വിറയല്‍, ദൈനംദിന ജോലികളെ മന്ദഗതിയിലാക്കുന്ന ചലനം, പേശികള്‍ക്ക് അനുഭവപ്പെടുന്ന മുറുക്കം, വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, ഗന്ധം നഷ്ടപ്പെടുന്നു, ക്ഷീണം, ഊര്‍ജ്ജക്കുറവ്, മറവി ഇവയെല്ലാം പാര്‍ക്കിന്‍സണ്‍ഡസ് രോഗത്തിന്റെ ലക്ഷണമാണ്.
ബാക്ടീരിയ എങ്ങനെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാക്കുന്നത്
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ആളുകളുടെ കുടല്‍ മൈക്രോബയോമുകളില്‍ ദന്തക്ഷയവുമായി ബന്ധപ്പെട്ട ഒരു ബാക്ടീരിയയായ 'സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടാന്‍സിസി'ന്റെ അളവ് ഉണ്ടെന്ന് വ്യക്തമാകും. ഈ ബാക്ടീരിയ യുറോകനേറ്റ് റിഡക്‌റ്റേസ് (UrdA) എന്ന എന്‍സൈമും ഇമിഡാസോള്‍ പ്രൊപ്പിയോണേറ്റ് (ImP) എന്നറിയപ്പെടുന്ന ഒരു ഉല്‍പ്പന്നവും ഉത്പാദിപ്പിക്കുന്നു.ഇവ ശരീരത്തിലൂടെ സഞ്ചരിക്കുകയും തലച്ചോറിലെത്തുകയും, ഡോപാമൈന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകളുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.