Monday, 29 December 2025

അപ്പാര്‍ട്ട്മെന്റുകളിലെ പഴയ താമസക്കാരുടെ സിവില്‍ ഐഡി റദ്ദാക്കാൻ ഉടമകള്‍ക്ക് മാർ​ഗവുമായി കുവൈത്ത്

SHARE



കുവൈത്തിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ അപ്പാര്‍ട്ട്മെന്റുകളിലെ പഴയ താമസക്കാരുടെ സിവില്‍ ഐഡി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സഹേല്‍ ആപ്പില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടും സിവില്‍ ഐഡിയില്‍ പഴയ വിലാസം തുടരുന്നവരെ ഒഴിവാക്കാന്‍ ഇതിലൂടെ ഉടമകള്‍ക്ക് കഴിയും. ആപ്പിലെ റസിഡന്റ് റമൂവല്‍ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സ്വകാര്യ സ്വത്ത് ഉടമകള്‍ക്കാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനായി താമസക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആപ്ലിക്കേഷനിലെ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുകയും വേണം. പുതിയ സേവനം നിലവില്‍ വരുന്നതോടെ സിവില്‍ ഐഡിയിലെ വിലാസം മാറ്റാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.