കണ്ണൂർ ശ്രീകണ്ഠപുരത്ത് കഴിഞ്ഞദിവസം മരിച്ച ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനി(49)യെ ഒരുസംഘം മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി ഫേഷ്യൽചെയ്യാൻ 300 രൂപയാണ് നയിം ആവശ്യപ്പെട്ടത്. എന്നാൽ ഫേഷ്യൽ ചെയ്തയാൾ 250 രൂപയേ നൽകിയുള്ളൂ. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിൽ സംഘമായെത്തി കടയിൽവെച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ ആക്രമിച്ചുവെന്നാണ് കടയുടമയുടെ പരാതിയിൽ പറയുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് നയിമിനെ ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും പറയപ്പെടുന്നു. തുടർനടപടികൾക്ക് നയിമിന്റെ മൃതദേഹം ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി.
ഒരുസംഘം നയിമിനെ മർദിച്ചതായി കാണിച്ച് കടയുടമ ജോണിയാണ് പോലീസിൽ പരാതി നൽകിയത്. കടയുടമയുടെ ബൈക്കും സംഘം തകർത്തതായി പരാതിയിലുണ്ട്. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.