Tuesday, 30 December 2025

‌മുളപ്പിച്ച പയർവർ​ഗങ്ങളോ അതോ വേവിച്ച കടലയോ? ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?

SHARE

 


മുളപ്പിച്ച പയർവർ​ഗങ്ങിൽ കലോറി കുറവായത് കൊണ്ട് തന്നെ അമിത വിശപ്പ് തടയുകയും പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നാനും സഹായിക്കും. ഇത് സ്വാഭാവികമായും മൊത്തത്തിലുള്ള ഭക്ഷണ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മുളപ്പിച്ച ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.വേവിച്ച കടലയിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വെള്ള കടല ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്. 

100 ഗ്രാം വേവിച്ച വെള്ളക്കടലയിൽ 9 ഗ്രാം പ്രോട്ടീൻ, 8 ഗ്രാം ഡയറ്ററി ഫൈബർ, 2.6 ഗ്രാം ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ദഹനം മന്ദഗതിയിലാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഫൈബർ കൂടുതലുള്ളതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ മികച്ചൊരു ഭക്ഷണമായാണ് വെള്ളക്കടല കണക്കാക്കപ്പെടുന്നത്. വെള്ളക്കടല സാലഡ് കറികളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണങ്ങളായാണ് പഠനങ്ങൾ പറയുന്നത്.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.