Wednesday, 17 December 2025

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

SHARE

 


ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ 'റെയിൻബോ ഐലൻഡ്' എന്നറിയപ്പെടുന്ന ഹോർമുസ് ദ്വീപിന്‍റെ തീരങ്ങൾ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിലെ കടൽത്തീരവും തീരക്കടലും കടും ചുവപ്പ് നിറമായി മാറിയിരിക്കുകയാണ്. അന്യഗ്രഹങ്ങളിലെ കാഴ്ച പോലെ തോന്നിക്കുന്ന ഈ പ്രതിഭാസം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.


ദ്വീപിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന അയൺ ഓക്സൈഡിന്‍റെ, പ്രത്യേകിച്ച് ഹേമറ്റൈറ്റിന്‍റെ അമിതമായ സാന്നിധ്യമാണ് ഈ നിറമാറ്റത്തിന് കാരണം. മഴ പെയ്യുമ്പോൾ അയൺ ഓക്സൈഡ് സമ്പുഷ്ടമായ കുന്നുകളിൽ നിന്നും മണ്ണിൽ നിന്നും ധാതുക്കൾ ലയിച്ച് ഒഴുകി കടലിൽ ചേരുന്നു. ഈ ഒഴുക്ക് മണലിനെയും ആഴം കുറഞ്ഞ കടൽവെള്ളത്തെയും ചുവപ്പും തുരുമ്പും കലർന്ന നിറത്തിലാക്കുന്നു. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമാകുന്ന അതേ ധാതുവാണ് ഹേമറ്റൈറ്റ്. അതുകൊണ്ടുതന്നെ പലപ്പോഴും ഹോർമുസ് ദ്വീപിനെ ചൊവ്വയിലെ കാഴ്ചകളുമായി ശാസ്ത്രജ്ഞർ താരതമ്യം ചെയ്യാറുണ്ട്


സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം

ഹോർമുസ് ദ്വീപ് പുരാതനമായ ഉപ്പ് ശേഖരങ്ങളാലും അഗ്നിപർവ്വത നിക്ഷേപങ്ങളാലും സമ്പന്നമാണ്. ഇവിടുത്തെ മണ്ണിൽ നിന്നുള്ള ചുവന്ന ചായം പ്രാദേശികമായി നിറക്കൂട്ടുകൾ നിർമ്മിക്കാനും തദ്ദേശീയ വിഭവങ്ങളിൽ രുചിക്കൂട്ടായും ഉപയോഗിക്കാറുണ്ട്. മഴ പെയ്തതിനുശേഷം മാത്രം ദൃശ്യമാകുന്ന ഈ കാഴ്ച ഫോട്ടോഗ്രാഫർമാരെയും ഭൗമശാസ്ത്രജ്ഞരെയും ഒരുപോലെ ആകർഷിക്കുന്നു. ഇത് മനുഷ്യർക്ക് ദോഷകരമല്ലെങ്കിലും, കനത്ത മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് ദ്വീപിന്‍റെ ഭൂപ്രകൃതിയെ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റിയേക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴ കുറയുന്നതോടെ ഈ ചുവപ്പ് നിറം സാവധാനം അപ്രത്യക്ഷമാവുകയും കടൽ പഴയ നിലയിലേക്ക് മാറുകയും ചെയ്യും. പ്രകൃതിയും രസതന്ത്രവും ഒന്നിക്കുന്ന ഈ വിസ്മയം ഹോർമുസിനെ ലോകത്തിലെ ഏറ്റവും സവിശേഷമായ ഭൂപ്രദേശങ്ങളി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.