ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ബംഗ്ലാദേശ്. ഇന്ത്യയുടേത് ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന് ചിത്രീകരിക്കാനുള്ള ശ്രമമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്എം മഹ്ബുബുല്‍ ആലം പറഞ്ഞു. ഇന്ത്യക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം എന്ന ആവശ്യവുമായി ഇന്‍ക്വിലാബ് മഞ്ച് പാര്‍ട്ടി രംഗത്തെത്തി.
ഇന്‍ക്വിലാണ് മഞ്ച് പാര്‍ട്ടി നേതാവ് ഷെരീഫ് ഉസ്മാന്‍ ഖാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ ആശങ്കറിയിച്ച ഇന്ത്യയുടെ പ്രതികരണത്തിനാണ് ബംഗ്ലാദേശിന്റെ മറുപടി. ഇന്ത്യയുടെ ആശങ്ക പ്രതിഫലിപ്പിക്കുന്നത് വസ്തുതകളെയല്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം കൃത്യമല്ലാത്തതും അതിശയോക്തിപരവും ആണെന്നും ബംഗ്ലാദേശിന് സാമുദായിക ഐക്യത്തിന്റെ ദീര്‍ഘകാല പാരമ്പര്യം ഉണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ് എം മഹ്ബുബുല്‍ ആലം പ്രതികരിച്ചു.
അതേസമയം, ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലയാളികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതികളെ
അടുത്ത 24 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്നും ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും ഇന്‍ക്വിലാബ് മഞ്ച് പാര്‍ട്ടി നേതാവ് അബ്ദുള്ള അല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നുവന്ന ബംഗ്ലാദേശ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ബിഎസ്എഫ് തള്ളി. റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും അതിര്‍ത്തി കടന്ന് അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല എന്നും മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒപി ഉപാധ്യായ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.