സുരക്ഷ, പ്രത്യേകിച്ചും സ്ത്രീ സുരക്ഷ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓരോ ദിവസവും പുലരുമ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും അക്രമിക്കപ്പെട്ട വാർത്തകളുടെ എണ്ണം വർദ്ധിക്കുന്നു. ഇത്തരം കേസുകളിൽ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നത് പോലും സംശയ നിഴലിലായിരിക്കുന്നു. ഇതിനിടെയിലും ബെംഗളൂരു നഗരത്തിൽ അർദ്ധരാത്രിയിൽ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം ഒരു യുവതി പങ്കുവച്ചപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.
'ഞാനും ഒരച്ഛനാണ്'
റാപ്പിഡോ യാത്രകൾ, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകൾ അല്പം ഭയത്തോടെയാണ് സ്ത്രീകൾ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. നിരന്തരം പുറത്ത് വരുന്ന വാർത്തകൾ തന്നെയാണ് അത്തരമൊരു ഭയം ജനിപ്പിച്ചതും. എന്നാല്‍, താന്‍ കയറിയ ഓട്ടോയിൽ ഡ്രൈവറുടെ വശത്ത് എഴുതി വച്ച ഒരു വാചകം തനിക്ക് ആത്മവിശ്വാസവും സമാധാനവും നൽകിയെന്ന് ഒരു യുവതി കുറിച്ചു. ഒപ്പം ആ ഓട്ടോയുടെ ഒരു ചെറു വീഡിയോയും അവർ പങ്കുവച്ചു. ലിറ്റിൽ ബെംഗളൂരു സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.