ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ കൂട്ട വെടിവയ്പ്പിന് പിന്നിൽ പ്രവർത്തിച്ച രണ്ട് അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് ഫിലീപ്പീൻസ്. രണ്ട് അക്രമികളും നവംബർ 1ന് സിഡ്‌നിയിൽ നിന്ന് മനിലയിലേക്കും തുടർന്ന് ദാവോയിലേക്കും ഫിലിപ്പീൻസ് എയർലൈൻസിന്റെ PR212 വിമാനത്തിൽ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്‌തിരുന്നുവെന്ന് ഫിലിപ്പീൻസ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.
ഇന്ത്യൻ പൗരനും ഓസ്‌ട്രേലിയൻ താമസക്കാരനുമായ 50കാരനായ സാജിദ് അക്രം ഇന്ത്യൻ പാസ്‌പോർട്ടിലും, അദ്ദേഹത്തിൻ്റെ മകനും ഓസ്‌ട്രേലിയൻ പൗരനുമായ 24കാരനായ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലുമാണ് ഒരേ വിമാനത്തിൽ എത്തിയത്. 15 പേർ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, നവംബർ 28ന് ഇതേ PR212 വിമാനത്തിൽ ദാവോയിൽ നിന്ന് മനില വഴി അവർ സിഡ്‌നിയിലേക്ക് തിരികെ പോയെന്നും ബ്യൂറോയുടെ വക്താവ് പറയുന്നു.
ഞായറാഴ്ച നടന്ന ആക്രമണം ഓസ്‌ട്രേലിയയിൽ ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പാണ്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനമായാണ് ഇത് കണക്കാക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.png)



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.