കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. കഴിഞ്ഞ ഉത്സവ സീസണിൽ ലഭിച്ച ഉയർന്ന യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബർ അവസാനത്തോടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവധിക്കാല യാത്രക്കാരെയും പുതിയ സർവീസുകൾ ലക്ഷ്യംവയ്ക്കുന്നുണ്ട്.പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സർവീസ് അർധരാത്രി വരെ നീട്ടും. ആലുവ, എസ്എൻ ജംങ്ഷൻ എന്നീ രണ്ട് ടെർമിനലുകളിലേക്കും ഇടപ്പള്ളിയിൽ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തിന് ശേഷം ആളുകൾ സുരക്ഷിതരായി വീട്ടിലെത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് സർവീസ് അർധരാത്രി വരെ നീട്ടുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉത്സവ സീസണിൽ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരെ ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സർവീസിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് എന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. പുതുക്കിയ സമയക്രമവും മറ്റ് മാറ്റങ്ങളുടെ വിശദാംശവും കെഎംആർഎലിന്റെ വെബ്‌സൈറ്റിൽ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.