Monday, 29 December 2025

ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; അച്ചനെയും അമ്മയേയും പോലെയെന്ന് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി

SHARE


 
വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യങ്ങളിൽ ഇച്ചാപ്പി എന്ന പേരിൽ ശ്രദ്ധ പിടിച്ച ശ്രീലക്ഷ്മി. കഴിഞ്ഞ് ദിവസം ഗുരുവായൂർ വെച്ചായിരുന്നു വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവ് ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിവാഹ വിശേഷങ്ങൾ ശ്രീലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. തന്നോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന പേളി മാണിയാണ് വിവാഹസാരി തിരഞ്ഞെടുത്തതെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങളും പേളിയാണ് സമ്മാനമായി നൽകിയതെന്ന് ശ്രീലക്ഷ്മി പറയുന്നു.


''മാംഗല്യം, എന്റെ ഏറ്റവും വലിയ സ്വപ്നത്തെ മനോഹരമാക്കിത്തീർത്ത എന്റെ ചേട്ടൻ ശ്രീനിഷ് അരവിന്ദിനും ചേച്ചി പേളി മാണിക്കും ഒരുപാടൊരുപാട് നന്ദി. കൂടെ നിന്ന എല്ലാവരോടും ഞങ്ങളുടെ നന്ദി'', എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ''പേളി ചേച്ചിയെ കുറിച്ച് പറയുമ്പോൾ ഞാൻ ഇമോഷണലാകുന്നു. ചേച്ചിയെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും നമുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി‌ ചേച്ചി എനിക്കായി ഓരോന്ന് ചെയ്യുന്നത്. ഞാൻ സർപ്രൈസായിപ്പോയി. അത്രയേറെ ജ്വല്ലറികൾ എനിക്ക് കൊണ്ട് വന്ന് അണിയിച്ച് കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി ഇരുത്തി. ഞാൻ ഇമോഷണലായി. പേളി ചേച്ചിയും ശ്രീനിഷ് ചേട്ടനും പ്രായം കൊണ്ട് എന്റെ ചേച്ചിയും ചേട്ടനുമാണെങ്കിലും എല്ലാം കൊണ്ടും അവർ എനിക്ക് അച്ഛനേയും അമ്മയേയും പോലെയാണ്. നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അതിന് പറ്റിയില്ല'', എന്നും ശ്രീലക്ഷ്മി പറഞ്ഞു. 

ശ്രീലക്ഷ്മിയുടെ വെഡ്ഡിങ്ങ് വ്ളോഗിനു താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പേളി മാണിയും ഇച്ചാപ്പിയുടെ വ്ളോഗിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഈ വീഡിയ കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു എന്നാണ് പേളി കുറിച്ചത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.