Monday, 29 December 2025

വളവ് തിരിഞ്ഞ ട്രക്ക് മറിഞ്ഞ് ബൊലേറോ ഡ്രൈവർക്ക് ദാരുണാന്ത്യം

SHARE


 
ഉത്തർപ്രദേശിലെ റാംപൂരിൽ, വൈക്കോൽ പൊടി നിറച്ച ട്രക്ക് ബൊലേറോയുടെ മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണന്ത്യം. ഡിസംബർ 28 ഞായറാഴ്ച, നൈനിറ്റാൾ റോഡിൽ പഹാഡി ഗേറ്റിന് സമീപത്തെ പ്രാദേശിക പവർ ഹൗസിനടുത്തായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ട്രക്കും ബൊലോറോയും

അപകടത്തിൽപ്പെട്ട ബൊലേറോ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (എസ്ഡിഒ) ഉടമസ്ഥതയിൽ ഉള്ളതായിരുന്നെന്ന് വൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ തോല നിവാസിയായ 54 -കാരനായ ഫിരാസത്ത് എന്ന ഡ്രൈവർ അപകടത്തിന് പിന്നാലെ തൽക്ഷണം മരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വൈകുന്നേരം 4:30 ഓടെ ഖൗഡ് സബ്‌സ്റ്റേഷനിൽ എസ്‌ഡി‌ഒയെ ഇറക്കിയ ശേഷം ഫിറാസത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഹാഡി ഗേറ്റിന് സമീപമുള്ള ഒരു ഹൈവേ കട്ട് ഭാഗത്ത് ബൊലേറോ തിരിക്കാൻ ശ്രമിക്കുന്നതിനിടെ, വൈക്കോൽ കയറ്റിയ ഒരു ട്രക്ക് ബൊലോറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.