ദോഹ: ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലളിതമാക്കി. 2025-ൽ നടപ്പിലാക്കിയ ഈ പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, പേപ്പർ അടിസ്ഥാനത്തിലുള്ള മാനുവൽ അപേക്ഷകൾ ഒഴിവാക്കി, അപേക്ഷാ നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സ്കൂളുകൾ തുടങ്ങുന്നതിനും നിലവിലുള്ളവയുടെ ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനും സ്കൂൾ കെട്ടിടം മാറ്റുന്നതിനുമെല്ലാം അപേക്ഷകൾ ഇനിമുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിനായി 'അഡ്വാൻസ്ഡ് ലൈസൻസിംഗ് സിസ്റ്റം' മന്ത്രാലയം അവതരിപ്പിച്ചു. പുതിയ സംവിധാനം അനുസരിച്ച്, ഓരോ വർഷവും ലൈസൻസ് പുതുക്കേണ്ട ആവശ്യം ഒഴിവാക്കി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അഞ്ച് വർഷം വരെ കാലാവധിയുള്ള ലൈസൻസുകൾ നൽകും. സാധാരണ നിലവാരത്തിലുള്ള സ്കൂളുകൾക്ക് മൂന്ന് വർഷത്തെ ലൈസൻസും ലഭിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് പോലുള്ള രേഖകളുടെ കാലാവധി ലൈസൻസ് കാലാവധിയുമായി ഏകോപിപ്പിച്ചതിനാൽ സ്കൂൾ മാനേജ്‌മെന്റുകളുടെ ഭരണപരമായ ജോലിഭാരം ഗണ്യമായി കുറയും.
വിവിധ മുൻസിപ്പാലിറ്റികളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേക കരിക്കുലങ്ങൾക്ക് മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്. അൽ ദായീൻ മേഖലയിൽ ഇന്ത്യൻ, ഫിലിപ്പീൻ, അമേരിക്കൻ, ഫ്രഞ്ച് കരിക്കുലങ്ങൾക്കും, ദോഹ മുനിസിപ്പാലിറ്റിയിൽ സിറിയൻ പാഠ്യപദ്ധതിക്കും, അൽ വക്രയിൽ ഈജിപ്ഷ്യൻ, പാകിസ്ഥാനി, ഐ.ബി (IB), ഫിലിപ്പീൻ കരിക്കുലങ്ങൾക്കും മുൻഗണന ലഭിക്കും. കൂടാതെ, ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ അവരുടെ പ്രവർത്തനച്ചെലവുകൾ 80 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ ഇളവുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.