തന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെയും മക്കൾക്ക് എന്നും വഴികാട്ടിയായിരുന്ന ശ്രീനിവാസന്റെ വേർപാട് വിനീതിനും ധ്യാനിനും വലിയൊരു ശൂന്യതയാണ്. ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ വിനീത് പിതാവിന്റെ സിനിമകളിലെ ലാളിത്യവും ആത്മാർത്ഥതയും തന്റെ സൃഷ്ടികളിലും കാത്തുസൂക്ഷിച്ചിരുന്നു.തന്റെ കരിയറിലെ ഏറ്റവും വലിയ ഗുരുവും വഴികാട്ടിയുമായിരുന്ന അച്ഛന്റെ വിയോഗം താങ്ങാനാവാത്ത ആഘാതമാണ് വിനീതിനും കുടുംബത്തിനും നൽകിയിരിക്കുന്നത്. രാവിലെ വിനീത് ശ്രീനിവാസൻ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനായി കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് അച്ഛന്റെ വിയോഗ വാർത്ത വിനീത് അറിഞ്ഞത്.
ഉടൻതന്നെ യാത്ര റദ്ദാക്കി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കരികിലേക്ക് എത്തുകയായിരുന്നു. ശ്രീനിവാസന്റെ പാത പിന്തുടർന്ന് രണ്ട് മക്കളും സിനിമയിലെത്തി. ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിൽ വിനീതും ശ്രീനിവാസനും അച്ഛനും മകനുമായിത്തന്നെ അഭിനയിച്ചു. അച്ഛനെപ്പോലെത്തന്നെ ധ്യാനും വിനീതും സംവിധായക കുപ്പായവുമണിഞ്ഞിട്ടുണ്ട്. മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു. ലൗ ആക്ഷൻ ഡ്രാമയാണ് ധ്യാൻ സംവിധാനം ചെയ്ത ചിത്രം. ശ്രീനിവാസൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു. ഇക്കാര്യത്തിലും അച്ഛന്റെ വഴി ധ്യാൻ പിന്തുടർന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.