Wednesday, 24 December 2025

ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി; ആംബുലൻസ് ലഭിച്ചില്ല, ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

SHARE


 
മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. സീവുഡ്‌സ്എന്‍ആര്‍ഐ സ്വദേശി ഹര്‍ഷ് പട്ടേല്‍ (25) ആണ് മരിച്ചത്. ഹര്‍ഷ് പട്ടേലിന്റെ മരണത്തില്‍ റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ചെമ്പൂരില്‍ നിന്ന് പന്‍വേലിലേക്കു ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹര്‍ഷിനെ ഉടൻ തന്നെ വാശി സ്റ്റേഷനില്‍ ഇറക്കുകയും അവിടത്തെ അടുത്തുള്ള ആംബുലന്‍സില്‍ കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ സമീപത്തുണ്ടായിരുന്നില്ല. കുറച്ചു നേരം കാത്തിട്ടും ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പില്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.