തൃശൂർ: ഏഴ് വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ മുൻസാഫിറിനെയാണ് (23) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക് അദ്ധ്യാപകനാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതലയും ഇയാൾക്കുണ്ടായിരുന്നു. ഏഴ് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കുട്ടികൾ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. പിന്നാലെ മുൻസാഫിറിനെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കുട്ടികൾ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചിരുന്നു. ഇവരാണ് പീഡനവിവരം പൊലീസിന് കൈമാറിയത്. തുടർന്നാണ് കുന്നംകുളം പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.