പാകിസ്ഥാന്‍കാരായ അച്ഛനും മകനും വംശീയ വിദ്വേഷത്തിന്‍റെ ഫലമായി ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെത്തിയ ജൂതരുടെ നേരെ വെടിയുതിർത്തപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ അക്രമികളിലൊരാളെ കീഴടക്കിയ ഒരാൾ നിമഷങ്ങൾ കൊണ്ട് ദേശീയ ഹീറോയായി മാറി. 15 ഓളം പേരാണ് ബോണ്ടി ബീച്ച് വെടിവയ്പ്പിൽ മരിച്ച് വീണത്. ഏതാണ്ട് 30 -ഓളം പേർക്ക് പരിക്കേറ്റു. അതേസമയം അക്രമികളിലൊരാളെ കീഴപ്പെടുത്തിയ 43 -കാരനായ അഹ്മദ് അൽ അഹ്മദ് ജീവൻ രക്ഷിക്കാനായി ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
രണ്ട് കുട്ടികളുടെ അച്ഛൻ
ബോണ്ടി ബീച്ചിൽ നിന്നുള്ള ഒരു വീഡിയോയിൽ തന്‍റെ ജീവന് വില നല്‍കാതെ അക്രമികളിലൊരാളുടെ പിന്നീലൂടെ പോയി കീഴ്പ്പെടുത്തുന്ന അഹ്മദിന്‍റെ ദൃശ്യങ്ങൾ ലോകവ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആദ്യത്തെ അക്രമിയെ അദ്ദേഹം കീഴ്പ്പെടുത്തിയെങ്കിലും അഹമ്മദിനും വെടിയേറ്റിരുന്നു. ഒന്നല്ല. രണ്ട് തവണ. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബോണ്ടി ബീച്ചിൽ ഒരു ഫ്രൂഡ്സ് ഷോപ്പ് നടത്തുന്ന രണ്ട് കുട്ടികളുടെ അച്ഛനായ അഹ്മദിന് ഇന്നുവരെ തോക്ക് ഉപയോഗിച്ച് പരിചയമില്ലെന്നും കുടുംബാഗങ്ങൾ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.