Wednesday, 24 December 2025

അക്വാടൂറിസം കേന്ദ്രങ്ങൾ ഇനി സ്വകാര്യ പങ്കാളിത്തത്തോടെ

SHARE




 
കൊല്ലം: സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തിൽ അഞ്ച് അക്വാ-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നടപടി തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ വർക്കലയ്ക്കടുത്തുള്ള ഓടയം, തൃശ്ശൂരിലെ പൊയ്യ, കൊല്ലം ജില്ലയിൽ ഓച്ചിറ ആയിരംതെങ്ങ്, എറണാകുളം ഇടക്കൊച്ചി, കണ്ണൂരിലെ എരഞ്ഞോളി എന്നിവിടങ്ങളിലാണ് വിശദമായ പദ്ധതി റിപ്പോർട്ട് തേടിക്കൊണ്ടുള്ള ഇ-ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

ജനുവരി 10 ആണ് അവസാന തീയതി. മത്സ്യബന്ധനവകുപ്പിന്റെ കീഴിലുള്ള അക്വാകൾച്ചർ ഡിവലപ്‌മെന്റ്‌ ഏജൻസി (അഡാക്) ആണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

ഓടയത്ത് 2.372 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശമാണ് അഡാക്കിനുള്ളത്. മറ്റിടങ്ങളും ഇതുപോലെ വിശാലവും ജലസമൃദ്ധവും കനാലുകളും കുളങ്ങളുമെല്ലാമായി പ്രകൃതിഭംഗിയുള്ള ഇടങ്ങളാണ്. ഓടയത്ത് നിലവിൽ അക്വേറിയം, ത്രീഡി തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ തിയേറ്റർ എന്നിവയുണ്ട്. എക്സ്‌പിരിമെന്റൽ സോണുകൾ, വിദ്യാഭ്യാസ ടൂറുകൾ, അക്വാകൾച്ചർ പ്രദർശനം, ഫുഡ് കോർട്ടുകൾ, സർഫിങ്‌, ഇവന്റ് ലോണുകൾ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്.

കൊടുങ്ങല്ലൂരിനടത്തുള്ള പൊയ്യയിൽ നിലവിലുള്ള അക്വാഫാമിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശം കൂടിയാണിത്. ഇടക്കൊച്ചിയിലും എരഞ്ഞോളിയിലും ഇതേപോലെ കനാലുകളും ചെറിയ കുളങ്ങളും സമുദ്രത്തിന്റെ സാമീപ്യവുമെല്ലാം അക്വാ ടൂറിസത്തിന്റെ സാധ്യതകൾ തുറന്നിടുന്നതാണ്. ആയിരംതെങ്ങിലും നിലവിലുള്ള അക്വാകൾച്ചർ ഫാം ആണ് വികസിപ്പിക്കേണ്ടത്.

മാതൃകാ അക്വാ ഇക്കോ-ടൂറിസം കേന്ദ്രമായി എല്ലാ ഫാമുകളെയും വികസിപ്പിക്കുന്നതിന് കഴിവുള്ള സംരംഭകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് അഡാക് ലക്ഷ്യമിടുന്നത്. ഉപജീവനാവസരങ്ങൾ നൽകുക, മത്സ്യബന്ധന വിഭവങ്ങളെക്കുറിച്ചുള്ള പൊതുജനാവബോധം വർധിപ്പിക്കുക, പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ഫാമുകൾ ജല പരിസ്ഥിതി ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ആശയം. ഈ മേഖലയിൽ മൂന്നുവർഷത്തെ അനുഭവ പരിചയമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.