മകരസംക്രാന്തിയോട് അനുബന്ധിച്ച് ഉത്സവ സീസൺ പൂർണ്ണമായും ഉണർന്നതോടെ ആന്ധ്രാപ്രദേശിൽ കോഴിപ്പോര് മത്സരങ്ങളും സജീവമായി. ഗോദാവരി മേഖലയിലാണ് കോഴിപ്പോര് മത്സരങ്ങൾ നടക്കുന്നത്. ഇത്തവണയും കോഴിപ്പോര് ചൂതാട്ടത്തിൽ വലിയ തോതിലാണ് പണം ഒഴുകിയെത്തുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തഡെപ്പള്ളിഗുഡയിൽ നടന്ന കോഴിപ്പോരിൽ വിജയിച്ച കോഴിയുടെ ഉടമ രമേശിന് ലഭിച്ചത് ഒന്നര കോടി രൂപയാണ്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി തഡെപ്പള്ളിഗുഡയിൽ നടന്ന കോഴിപ്പോര് ഏതാനും മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ രാജമുണ്ഡ്രി സ്വദേശിയായ രമേശിന്റെ 'ഡേഗ' കോഴി വിജയം നേടുകയായിരുന്നു. പ്രഭാകർ കോലായെന്നയാളുടെ 'സേതുവ' എന്ന കോഴിയെയാണ് ഡേഗ പരാജയപ്പെടുത്തിയത്.
ഈ കോഴിപ്പോര് മത്സരത്തിനുള്ള സമ്മാനത്തുക 1.53 കോടി രൂപയാണെന്നും അത് മുഴുവൻ വിജയിച്ച കോഴിയുടെ ഉടമയ്ക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കോഴിപ്പോരിൽ പരിചയസമ്പന്നനായിരുന്നു പ്രഭാകർ. എന്നാൽ അപ്രതീക്ഷിത വിജയം നേടിയ രമേശിന് മത്സരം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ സമ്മാനത്തുക മുഴുവൻ ലഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.