Saturday, 3 January 2026

പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച ഐഎസ് ആരാധകനായ 18 കാരൻ അറസ്റ്റില്‍

SHARE


യുഎസിലെ നോര്‍ത്ത് കരോലിനയില്‍ പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച 18-കാരന്‍ അറസ്റ്റില്‍. തീവ്രവാദ സംഘടനയായ ഐഎസിനെ പിന്തുണയ്ക്കുന്ന ഇയാള്‍ നോര്‍ത്ത് കരോലിനയില്‍ ഒരു പലചരക്ക് കടയും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടതായും ഈ ശ്രമം പരാജയപ്പെടുത്തിയതായും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു.
പുതുവര്‍ഷ സന്ധ്യ ആഘോഷിക്കാനെത്തിയവരെ കൂട്ടമായി കത്തി ഉപയോഗിച്ച് കുത്താനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കാനുമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും അധികൃതര്‍ പറയുന്നു.
ഐഎസിനോട് ശക്തമായ ചായ്വുള്ളയാളാണ് പിടിയിലായ ക്രിസ്റ്റ്യന്‍ സ്റ്റര്‍ഡിവന്റ്. ഒരു വിദേശ ഭീകര സംഘടനയ്ക്ക് ഭൗതികമായ സഹായം നല്‍കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ ഐഎസിനോട് വിശ്വസ്തത പ്രഖ്യാപിച്ചിരുന്നെന്നും തന്നെ പിന്തുണയ്ക്കുന്നതായി നടിച്ച ഒരു രഹസ്യ എഫ്ബിഐ ഉദ്യോഗസ്ഥനോട് ആക്രമണ പദ്ധതികളുടെ വിവരങ്ങള്‍ ഇയാള്‍ പങ്കുവെച്ചിരുന്നെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.കത്തികളും മൂര്‍ച്ചയുള്ള മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സ്റ്റര്‍ഡിവന്റ് ആസൂത്രണം ചെയ്തിരുന്നതെന്ന് കോടതി രേഖകളും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഇതിനെ കുറിച്ച് ഇയാള്‍ ചര്‍ച്ച ചെയ്തതായും ഓണ്‍ലൈന്‍ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയും ഇത് വ്യക്തമാക്കുന്നതായും അധികൃതര്‍ പറഞ്ഞു.


 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.