മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട അപകടത്തിൽ വിമാനം പറത്തിയ സഹ പൈലറ്റിന്റെ അവസാന സന്ദേശം തന്റെ മുത്തശ്ശിക്ക്. 25 കാരിയായ സാംഭവി പഥക് ഗ്വാളിയാറിൽ താമസിക്കുന്ന തന്റെ മുത്തശ്ശി മീര പഥക്കിന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗുഡ് മോർണിങ് എന്ന സന്ദേശം അയച്ചിരുന്നു.
അപകടത്തിൽപ്പെട്ട വിഎസ്ആർ ലിയർ 45 ചെറുവിമാനത്തിൽ ക്യാപ്റ്റൻ സുമിത് കപൂറിന്റെ സഹ പൈലറ്റായിരുന്നു സാംഭവി. എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്. അവിടെനിന്നും 2016നും 2018നും ഇടയിൽ സാംഭവി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ കൊമേഴ്ഷ്യൽ പൈലറ്റും ഫ്‌ളൈറ്റ് ക്രൂ പരിശീലനവും നേടിയതായാണ് വിവരം. മുംബൈ സർവകലാശാലയിൽനിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ ബിരുദവും സ്വന്തമാക്കിയതായി പ്രൊഫൈലുകളിൽ പറയുന്നുണ്ട്.
25 വയസിനിടെ ഡൽഹി, ലണ്ടൻ, റഷ്യ എന്നിവിടങ്ങളിലേക്ക് സാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി പറഞ്ഞു. സാധാരണയായി സാംഭവി മെസേജുകൾ അയക്കാറില്ല. എന്നാൽ ഗുഡ് മോണിംങ് എന്ന അവളുടെ സന്ദേശം തന്നെ അമ്പരപ്പിച്ചുവെന്നും പിന്നാലെയാണ് അപകടവിവരം അറിയുന്നതെന്നും മീര പഥക് പറഞ്ഞു. മീരയുടെ മൂത്ത മകന്റെ മകളാണ് സാംഭവി. 2025 ഒക്ടോബറിലാണ് സാംഭവി അവസാനമായി ഗ്വാളിയാറിലെ കുടുംബവീട്ടിൽ എത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.