Friday, 2 January 2026

ശൈത്യകാല ക്യാമ്പിങ്; സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവുമായി ഖത്തർ

SHARE



ശൈത്യകാല ക്യാമ്പിങ് സീസണിനോട് അനുബന്ധിച്ച് ഖത്തറിലെ സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ്. ഭക്ഷണശാലകള്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുകയോ സേവനങ്ങളില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അറിയിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

2025-2026 വര്‍ഷത്തെ ക്യാമ്പിങ് സീസണ്‍ കണക്കിലെടുത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ചാണ് ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പ് ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഏപ്രില്‍ 15 വരെ തുടരും. സംരംഭത്തിന്റെ ഭാഗമായി സീലൈനിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.