Wednesday, 28 January 2026

4 കിലോഗ്രാം ഭാരമുള്ള പോളിസ്റ്റിക് കിഡ്ണി ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് VPS ലേക്‌ഷോര്‍ ആശുപത്രി

SHARE

 


കേരളത്തിൽ ആദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനിൽ 30 സെന്‍റീമീറ്റർ നീളത്തിലുള്ള പോളിസ്റ്റിക് കിഡ്ണിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസ്റ്റിക് കിഡ്ണി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി. വാരിയെല്ല് മുതൽ ഇടുപ്പ് വരെ ബാധിച്ച കുമിളകൾ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു

വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് മുന്നോടിയായാണ് ഈ കീഹോൾ സർജറി നടത്തിയത്. പരമ്പരാഗതമായി തുറന്ന ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളിൽ നടത്താറുള്ളത്. എന്നാൽ, രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്ന കീഹോൾ ശസ്ത്രക്രിയ വി.പി.എസ് ലേക്‌ഷോറിലെ യൂറോളജി വിഭാഗം ഡോക്ടർമാർ തിരഞ്ഞെടുക്കുകയായിരുന്നു.

സാധാരണ ഗതിയിൽ പോളിസ്റ്റിക് കിഡ്ണി സർജറിക്ക് തുറന്ന ശസ്ത്രക്രിയയാണ് നടത്തിവരാറുള്ളതെന്ന് നേതൃത്വം നൽകിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് മേധാവിയുമായ ഡോ. ഡാറ്റ്സൺ പി. ജോർജ് പറഞ്ഞു. പ്രത്യേകിച്ച് വൃക്ക സംബന്ധമായ ഗുരുതര തകരാറുള്ള രോഗികളിൽ. പൂർണ്ണമായും ലാപ്രോസ്കോപ്പിക് സംവിധാനം പോളിസ്റ്റിക് കിഡ്ണി ഡിസീസ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നതിന് ഉയർന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രോഗിയുടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും വിധം പലവലുപ്പത്തിലുള്ള മുഴകളാണ് കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കുന്ന ഘടകമായിരുന്നു. ട്രാൻസ്പ്ലാന്‍റ് സാധ്യമാകും വിധം സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉചിതമായ ശസ്ത്രക്രിയ രീതി തിരഞ്ഞെടുക്കുകയായിരുന്നു,” ഡോ.ഡാറ്റ്സൺ പി. ജോർജ് വ്യക്തമാക്കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.