Wednesday, 28 January 2026

സൂപ്പര്‍മാര്‍ക്കറ്റിലെ ശീതളപാനീയങ്ങളില്‍ ഒരു വർഷത്തോളം മൂത്രം കലര്‍ത്തിയ 63കാരന്‍ അറസ്റ്റില്‍

SHARE


 
ഹോങ്കോംഗിലെ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിച്ച ശീതളപാനീയങ്ങളിൽ ഒരു വർഷത്തോളം മൂത്രം കലർത്തിയ 63കാരൻ പിടിയിൽ. ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഫ്രാങ്ക്‌ളിൻ ലോ കിം നഗായി എന്നയാളാണ് കൊക്ക കോള പ്ലസ്, സെവൻ അപ് എന്നിവയുടെ കുപ്പികളിൽ മൂത്രം കലർത്തി സൂപ്പർമാർക്കറ്റുകളിലെ മറ്റ് സാധനങ്ങൾക്കൊപ്പം ഇടകലർത്തി വെച്ചത്. വെൽകം, പാർക്ക് എൻ ഷോപ്പ് എന്നീ ഔട്ടുലെറ്റുകളിലെ മറ്റ് സാധനങ്ങൾക്കൊപ്പം ഇടകലർത്തി വയ്ക്കുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരോടുള്ള അതൃപ്തിയും വിവാഹമോചനത്തിനും ജോലിയിൽ നിന്നുള്ള വിരമിക്കലിനും പിന്നാലെയുണ്ടായ വൈകാരികമായ വ്യതിയാനങ്ങളുമാണ് ഇതിന് കാരണമെന്ന് ലോ കോടതിയിൽ പറഞ്ഞു.

'എൻജോയ് കൊക്ക കോള' എന്ന് എഴുതിയ ചാരനിരത്തിലുള്ള ടീ-ഷർട്ട് ധരിച്ചാണ് ലോ കൗലൂൺ സിറ്റി കോടതിയിൽ ഹാജയരായത്. 2024 ജൂലൈ 21നും 2025 ഓഗസ്റ്റ് ആറിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ഷാം ഷുയി പോയിലെ നാം ചിയോംഗ് പ്ലേസ് ഷോപ്പിംഗ് സെന്ററിലെ വെൽകം ബ്രാഞ്ചിലും ഇയാൾ ശീതളപാനീയത്തിൽ മൂത്രം ചേർത്തിരുന്നതായി കണ്ടെത്തി.

പൊതുജനങ്ങളെ മുറിവേൽപ്പിക്കുക, വേദനപ്പിക്കുക, അല്ലെങ്കിൽ ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ശീതളപാനീയ കുപ്പികളിൽ മൂത്രം ചേർത്തതെന്ന് കോടതിയുടെ രേഖകളിൽ പറയുന്നു. ഹോങ്കോംഗിലെ നിയമപ്രകാരം മൂന്ന് വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.