Monday, 5 January 2026

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

SHARE

 


മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.

അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല.

കിലുക്കത്തിലെ നിശ്ചല്‍ ആയും മീശമാധവനിലെ പിള്ളേച്ചന്‍ ആയും ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയായും ജഗതി പകര്‍ന്നാടിയപ്പോള്‍ മലയാളി വിസ്മയത്തോടെയാണ് അവ നോക്കി നിന്നത്. സംഭാഷണങ്ങളേക്കാള്‍ ഭാവപ്രകടകനങ്ങളാണ് ജഗതിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ആയിരത്തി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ട ജഗതി അഞ്ച് തവണ സംസ്ഥാന അവാര്‍ഡ് നേടി.

2012 മാര്‍ച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളര്‍ത്തിയെങ്കിലും കാലത്തിന്റെ തടവറയില്‍ ഒതുങ്ങാന്‍ ആ പ്രതിഭാധനന്‍ തയാറായിരുന്നില്ല. 2022ല്‍ സി ബി ഐ 5ലും ഇപ്പോള്‍ അരുണ്‍ ചന്ദുവിന്റെ വലയിലും ജഗതി വേഷമിട്ടു. വീല്‍ചെയറിലുള്ള ശാസ്ത്രജ്ഞനായാണ് ജഗതി വലയില്‍ വേഷമിടുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.