Friday, 2 January 2026

ഭാര്യ മരിച്ചിട്ട് ആറ് മാസം; മൂന്ന് മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; സംഭവം ആന്ധ്രാപ്രദേശില്‍

SHARE

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് ജീവനൊടുക്കി യുവാവ്. നന്ത്യാല്‍ ജില്ലയിലാണ് ദാരുണമായ സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകങ്ങളിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.'യുവാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍മക്കളെയും കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഉയ്യലവാഡ ഗ്രാമത്തിലാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ മരണം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടക്കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം': അല്ലഗഡ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് കെ പ്രമോദ് കുമാര്‍ പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.