Tuesday, 20 January 2026

ഓഫീസ് മുറിയിൽ യുവതിയുമായി ശൃംഗാരം; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

SHARE

 

സ്വന്തം ഓഫീസിൽ വെച്ച് ഔദ്യോഗിക വേഷത്തിൽ യുവതിയുമായി ലൈംഗികമായി ഇടപെടുന്ന കർണാടക സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഡിസിആർഇ) ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വീഡിയോ വൈറലായി. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.

പൊതു വാർത്താ ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്ത വീഡിയോകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഡിജിപി രാമചന്ദ്ര റാവുവിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ സർക്കാർ അറിയിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്തതും സർക്കാരിനു തന്നെ നാണക്കേട് ഉണ്ടാക്കുന്നതുമായ അശ്ശീലമായ പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി നിരീക്ഷിച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഈ വിഷയം പരിശോധിച്ചതായും പ്രഥമദൃഷ്ട്യ റാവുവിന്റെ പെരുമാറ്റത്തിലെ സർവീസസ് നടപ്പു ചട്ടലംഘനം ബോധ്യപ്പെട്ടതായും സർക്കാർ അറിയിച്ചു. അതിൽ അന്വേഷണവിധേയമായി അദ്ദേഹം സസ്‌പെൻഡ് ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.