Tuesday, 6 January 2026

തിരുപ്പറങ്കുൺട്രം കാർത്തിക ദീപം തെളിയിക്കൽ കേസ്; തമിഴ്നാട് സർക്കാരിന് തിരിച്ചടി; ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

SHARE

 


തമിഴ്നാട് തിരുപ്പറങ്കുൺട്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കൽ കേസിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. ദീപത്തൂണിൽ ക്ഷേത്രം ഭാരവാഹികൾ ദീപം തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ സാങ്കൽപിക ഭീതി പരത്തുന്നെന്ന് കോടതി വിമർശിച്ചു.

വിധി പാലിക്കാത്ത സർക്കാറിനും മധുര ജില്ലാ ഭരണ കൂടത്തിനും വിമർശനം. കോടതി ഒറു വിധി പുറപ്പെടുവിക്കാനാണെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ പ്രേരിപ്പിക്കുന്നുവെന്നും കോടതി വിമർശിച്ചു. ദീപം തെളിയിക്കാൻ പോകുന്ന ഭാരവാഹികൾക്കൊപ്പം മറ്റ് ആളുകളെ ഒപ്പം കൂട്ടരുതെന്ന് കോടതി നിർദേശിച്ചു. ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാനായിരുന്നു സിംഗിൾ ബെഞ്ച് വിധി.

കാർത്തിക ദീപം ചടങ്ങിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം മലമുകളിൽ ദീപം തെളിക്കാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അനുകൂല ഉത്തരവ് നൽകിയിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.