Wednesday, 21 January 2026

‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ

SHARE


 
പുരുഷന്മാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ. ‘ഹോമീസ് മെൻ കി ബാത്ത്’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം. സമൂഹത്തിൽ ഏതെങ്കിലും കാര്യം പറഞ്ഞാൽ സ്ത്രീ വിരുദ്ധമാകുമോ എന്ന അവസ്ഥ. ആ സ്ഥിതി മാറണമെന്നും രാഹുൽ പറഞ്ഞു

ദീപക്കിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കും. പുരുഷന്മാർക്ക് വേണ്ടി ഹെൽപ് ലൈൻ ഉണ്ടാക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ദീപകിന്റെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. 24 മണിക്കൂറും ലഭ്യമാകുന്ന ഹെൽപ് ലൈനും ഹോമീസ് മെൻ കീ ബാത്ത് എന്ന മൊബൈൽ ആപ്പും കൊണ്ടുവരും.

ദീപക്കിന്‍റെ സ്മരണാർഥമാണ് ഹെൽപ് ലൈൻ സജ്ജമാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കും. മൊബൈൽ ഫോൺ സംവിധാനമാണ് സജ്ജമാക്കുന്നത്. പെൺകുട്ടിയോട് പ്രതികാരമില്ല, പക്ഷേ നീതിയാണ് വേണ്ടത്. നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി അവരെ അറസ്റ്റ് ചെയ്യണം. വേറൊരാളുടെ കണ്ടൻറിന് വേണ്ടി പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെടരുതെന്നും രാഹുൽ ഈശ്വർ പറ‍ഞ്ഞു.

ദീപക്കിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുവാക്ക് പോലും പ്രതികരിച്ചില്ല. ടി.സിദ്ദീഖിനെ പോലുള്ള ചുരുക്കം ചില നേതാക്കൾ മാത്രമാണ് അനുശോചനം അറിയിച്ചത്.

11 മാസമായി പുരുഷ കമ്മീഷൻ ബിൽ നിയമസഭയിൽ ഇരിക്കുകയാണെന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപക്കിന്‍റെ അച്ഛനെയും അമ്മയെയും കണ്ടുവെന്നും പെൺകുട്ടിക്കെതിരെ മോശം പരാമർശം പ്രോത്സാഹിപ്പിക്കില്ലെന്നും അത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.