Wednesday, 28 January 2026

ലോകത്തിൽ ഇതാദ്യം; റോബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് വില്ല നിർമിക്കാൻ ദുബായ്

SHARE


 
റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ വില്ല നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബായ്. സുപ്രധാനമായ പ്രഖ്യാപനം നടത്തിയത് ദുബായ് മുന്‍സിപ്പാലിറ്റിയാണ്. സ്വകാര്യ കമ്പനികള്‍ കൂടി ഉള്‍പ്പെടുന്ന കണ്‍സോഷ്യത്തിന്റെ സഹായത്തോടെയാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. നിര്‍മാണ രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് ദുബായ്. എല്ലാ മേഖലയിലും ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

റോബോട്ടിക് സവിധാനങ്ങള്‍ ഉപയോഗിച്ച് വില്ല നിര്‍മിക്കാനുള്ള പദ്ധതിയാണ് ദുബായ് മുന്‍സിപ്പാലിറ്റി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ന്യൂതന പദ്ധതിയാണിത്. പ്രമുഖ കമ്പനികളായ സ്‌കൈ വെഞ്ച്വേഴ്സ്, വുര്‍ത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ വില്ല പദ്ധതി നടപ്പിലാക്കുക. 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രാദേശിക, അന്തര്‍ദേശീയ കണ്‍സോര്‍ഷ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

പ്രാദേശിക കരാറുകാരുടെയും എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാകും നിര്‍മാണത്തില്‍ റോബോട്ടിക് കമ്പനികള്‍ പ്രവര്‍ത്തിക്കുക. ദുബായ് എക്‌സ്‌പോ സിറ്റിയുമായി സഹകരിച്ച് കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് റോബോട്ടിക് വില്ലാ പ്രോജക്ടിന്റെ പ്രഖ്യാപനം മുൻസിപ്പാലിറ്റി നടത്തിയത്. നിര്‍മാണ സാമഗ്രികള്‍, സംവിധാനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ നവീകരണത്തിനും ഗവേഷണത്തിനുമായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിലും മുന്‍സിപ്പാലിറ്റി ഒപ്പുവെച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.