കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന്‍കണ്ടി മുജീബ് റഹ്മാന്‍(27) ആണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മുജീബ് റഹ്മാന് കീഴില്‍ പെണ്‍കുട്ടി കുറച്ച് നാളുകളായി കരാട്ടെ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിശീലന കേന്ദ്രത്തില്‍ വച്ചും, കാറില്‍ വച്ചും ഇയാള്‍ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് ലഭിക്കുന്ന വിവരം. ഒടുവിൽ കരാട്ടെ മാസ്റ്ററുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടി ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. യാദൃശ്ചികമായി സ്‌കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗില്ലാണ് പെൺകുട്ടി ഈ കാര്യം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയാ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാലോറത്തും താമരശ്ശേരിയിലും ഇയാള്‍ കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.