കാബൂള്‍: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ സ്‌ഫോടനം. കാബൂളിലെ ഷഹര്‍ ഇ നൗവിലെ ഗുള്‍ഫറോഷി സ്ട്രീറ്റിലുളള ഒരു ഹോട്ടലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 20 ഓളം പേരെ ഇറ്റാലിൻ എൻജിഒയുടെ കീഴിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശികളുടെ താമസസ്ഥലവും നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഷഹര്‍ ഇ നൗ. അഫ്ഗാന്‍ തലസ്ഥാനത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിലൊന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്.
ചൈനീസ് റെസ്റ്റോറന്റിന് സമീപമുണ്ടായ സ്‌ഫോടനം ചൈനീസ് ഉദ്യോഗസ്ഥരുമായി യാത്രചെയ്തിരുന്ന വാഹനം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും, താലിബാനിലെ എതിര്‍ വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും അഫ്ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.