Friday, 2 January 2026

ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; നിയമന വിജ്ഞാപനമിറക്കി

SHARE


കൊച്ചി: ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം നിയമന വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമൻ സെൻ.കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമന്‍ സെന്‍ 1991ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിലില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. അതേ വര്‍ഷം തന്നെ മേഘാലയ ചീഫ് ജസ്റ്റിസായി നിയമിതനാകുകയും ചെയ്തു. ജനുവരി ഒമ്പതിനാകും സൗമൻ സെൻ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കുക. 2027 ജൂലൈ 27വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.