ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത പരിപാടി 'ഭൂപാലി - ഘരാനകളുടെ പ്രതിധ്വനി' ജനുവരി 3-ന് നടന്നു. വഴുതക്കാട് ടാഗോർ തിയേറ്ററിൽ വൈകുന്നേരം 6.30-നാണ് പരിപാടി ആരംഭിച്ചത്. വിവിധ ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യങ്ങളുടെ (ഘരാനകൾ) തനിമ ചോരാതെയുള്ള അവതരണമാണ് ഈ സംഗീതസന്ധ്യയുടെ പ്രത്യേകത.
പ്രമുഖ വനിതാ സംഗീത പ്രതിഭകളാണ് പരിപാടിയിൽ പ്രധാനമായും അണിനിരന്നത്. കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രൻ സിത്താറിൽ രാഗവിസ്മയം തീർത്തു. പ്രശസ്ത ഗായിക ദിപൻവിത ചക്രവർത്തി ഗസലുകൾ ആലപിച്ചു.
തലസ്ഥാനനഗരിയിലെ ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി മൂന്നിന് പരിസമാപ്തിയിലേക്ക് എത്തിയപ്പോൾ ഇത്തരമൊരു സംഗീത വിരുന്ന് ആസ്വാദകർക്ക് സമ്മാനിച്ചത് വേറിട്ട ഒരു അനുഭവമായിരുന്നു. ഹിന്ദുസ്ഥാനി സംഘത്തെ ആസ്വദിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ട്. പ്രധാനമായി ഇത്തരം സംഗീത ആസ്വാദകരെ തന്നെയാണ് പരിപാടി ലക്ഷ്യമിടുന്നത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.