1995ൽ ജയലളിതയുടെ അനുയായികൾ തന്നെ മർദിച്ച അനുഭവം വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനികാന്ത്. ശിവാജി ഗണേശന് ഷെവലിയാർ പുരസ്കാരം ലഭിച്ചതിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ജയലളിതയോട് ഉള്ള തന്റെ രാഷ്ട്രീയപരമായ എതിർപ്പ് താൻ വാക്കുകളിൽ പ്രകടിപ്പിച്ചതായിരുന്നു കാരണം എന്നും രജനികാന്ത് വെളിപ്പെടുത്തി. നടൻ ഭാഗ്യരാജ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ചടങ്ങിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ.
“കോപത്തിന് ആയുസ്സ് കുറവെങ്കിലും, അതുമൂലം പറയുന്ന വാക്കുകൾക്ക് ആയുദ കൂടുതലാണ്, ഞാൻ അന്ന് പ്രസംഗിച്ചത് CM ന് വല്ലാതെ അഫ്ഫക്റ്റ് ചെയ്തു. വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ AIDMK പാർട്ടിക്കാരുടെ ഒരു 4 ഓപ്പൺ ജീപ്പ് വന്നു എന്റെ മുന്നിൽ നിർത്തി ചുറ്റും ഇവരുടെ പാർട്ടിക്കാരും. എന്നോട് ജീപ്പിൽ കയറാൻ പറഞ്ഞു, കൂടെയുള്ള ചിലർ വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അതിൽ കയറി. എന്നെ അതിൽ കയറ്റി ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എന്റെ തലയിൽ അടിക്കുകയും തെറി പറയുകയും ചെയ്യുന്നുണ്ടായിരുന്നു” രജനികാന്ത് പറഞ്ഞു.
രജനിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് വേദിയിലിരുന്നവരെല്ലാം കേട്ടിരുന്നത്. 1995 ലും രജനികാന്ത് തമിഴ്‌നാട് അടക്കി വാഴുന്ന സൂപ്പർതാരമായിരുന്നു എന്നതും ശ്രദ്ദേയമാണ്. എന്നാൽ 30 വർഷത്തോളം രജനി ഈ അനുഭവം എന്തുകൊണ്ടാവാം പുറത്തു പറയാതെ ഉള്ളിൽ സൂക്ഷിച്ചത് എന്നും ആരാധകർ ചോദിക്കുന്നു. തന്നെ ആ സംഭവത്തിൽ നിന്നും രക്ഷിച്ചത് അന്ന് ഇതിനെല്ലാം സാക്ഷിയായിരുന്നു ഭാഗ്യരാജായിരുന്നു എന്നും രജനി ഓർക്കുന്നു.
“ഇതെല്ലാം കണ്ട് കൊണ്ട് ഒരു പോലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്, പക്ഷേ അദ്ദേഹത്തിന് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും CM ന്റെ ആളുകൾ അയാൾക്ക് ഭയമായതിനാൽ ഒന്നും ചെയ്തില്ല. അപ്പോഴാണ് ഭാഗ്യരാജ് ഇത് കാണുന്നത്, അദ്ദേഹം പോലീസ് ഓഫിസറോട് ചെന്ന് അത് നിർത്താൻ പറഞ്ഞു. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകുകയും, മീഡിയയെ അറിയിക്കും എന്നൊക്കെ പറഞ്ഞപ്പോഴാണ് പോലീസ് ഓഫീസർ അവരെയൊക്കെ വിരട്ടിച്ച് എന്നെ ജീപ്പിൽ നിന്ന് ഇറക്കുന്നത്. ഭാഗ്യരാജ് എനിക്കൊരു വണ്ടി അറേഞ്ച് ചെയ്ത് തരികയും, വീട്ടിൽ ചെന്നിട്ട് ഉറപ്പായും ഫോൺ ചെയ്യണം എന്നും പറഞ്ഞിട്ട് എനിക്ക് ധൈര്യം തന്നു” രജനികാന്ത് പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.