ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ ഭീഷണി.
ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ നോര്‍വെ, ഫിന്‍ലണ്ട്, നെതര്‍ലണ്ട്സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക സംഘങ്ങളാണ് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കിലെത്തിയിരിക്കുന്നത്.
പലവിധ മിനറലുകളാല്‍ സമ്പന്നമായ ഗ്രീന്‍ലന്‍ഡിനെ ദേശീയ സുരക്ഷയുടെ പേരുപറഞ്ഞാണ് സൈനിക നീക്കത്തിലൂടെ ട്രംപ് ഏറ്റെടുക്കാന്‍ നോക്കുന്നത്. റഷ്യയുടേയും ചൈനയുടേയും ഭീഷണിയില്‍ നിന്ന് ഗ്രീന്‍ലന്‍ഡിനെ സംരക്ഷിക്കാന്‍ ഈ നീക്കം കൂടിയേ തീരൂ എന്നുമാണ് അമേരിക്കയുടെ അവകാശവാദങ്ങള്‍. റഷ്യന്‍, ചൈനീസ് താത്പര്യങ്ങളില്‍ നിന്ന് ഗ്രീന്‍ലന്‍ഡിനെ ഡെന്മാര്‍ക്ക് സംരക്ഷിച്ചുകൊള്ളുമെന്ന് തത്ക്കാലം സമാധാനിച്ചിരിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് ട്രംപ് പറയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.