കാൺപൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ വെട്ടിക്കൊന്ന പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ബന്ദ്ര ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഖ്റാം പ്രജാപതി എന്ന അമ്പതുകാരനാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു കൊലപാതകം. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.വാതിലും പൂട്ടിയിരുന്നില്ല.
പെൺകുട്ടി ഉറങ്ങുകയാണെന്ന് മനസിലാക്കിയ സുഖ്റാം വീടിനകത്തുകടന്ന് വാതിൽ അകത്തുനിന്ന് പൂട്ടി. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ സാധിച്ചില്ല. വീണ്ടും ഉപദ്രവിക്കാൻ സുഖ്റാം ശ്രമിച്ചതോടെ സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകം നടത്തിയത്. സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് പെൺകുട്ടി സുഖ്റാമിനെ ആക്രമിച്ചു. വെട്ടേറ്റ് നിലത്തുവീണപ്പോൾ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം ആയുധങ്ങളുമായി പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മരിച്ചയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ കൊലപാതകത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുഖ്റാം നേരത്തേ പലപല ആവശ്യങ്ങൾ പറഞ്ഞ് പെൺകുട്ടിയുടെ അമ്മയെ കാണാൻ എത്തുമായിരുന്നു. സംഭവദിവസവും അക്കാര്യം പറഞ്ഞാണ് ഇയാൾ വീട്ടിലേക്ക് പോയത് എന്നാണ് പൊലീസ് നൽകുന്ന സൂചന. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്കുപോകുന്നതും തിരിച്ചെത്തുന്നതും എപ്പോഴെന്ന് ഇയാൾക്ക് വ്യക്തമായി അറിയുകയും ചെയ്യാം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.