എം.ടി.ക്കാലത്തെ ഫോട്ടോകളിലൂടെ അടയാളപ്പെടുത്തിയ ആർ.വി. സതിയുടെ 'എം.ടി.-ഓർമ്മച്ചിത്രങ്ങൾ' എന്ന പ്രദർശനം കോഴിക്കോട് ലളിത കലാ ആർട്ട് ഗാലറിയിൽ സമാപിച്ചു. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ബീക്കൺ കാലിക്കറ്റിൻ്റെ നേതൃത്വത്തിലാണ് എം.ടി.യുടെ ഫോട്ടോ പ്രദർശനം ഒരുക്കിയത്.
എം.ടി.യുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞ വേളയിലാണ് പ്രദർശനം നടത്തിയത്. 2024 മേയ് 25-ന് വി. അബ്ദുള്ള വിവർത്തന പുരസ്സാരം നൽകുന്ന ചടങ്ങിൽ എം.ടി. പങ്കെടുത്തതിൻ്റെ ഫോട്ടോയും പ്രദർശനത്തിലുണ്ട്. എം.ടി.യുടെ കോഴിക്കോട്ടെ അവസാന പൊതു പരിപാടിയെന്ന് ആണ് ചിത്രത്തിൻ്റെ ഒരരികിൽ രേഖപ്പെടുത്തിയത്.
കലാസാംസ്കാരികമേഖലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാമുള്ള പ്രിയപ്പെട്ടവരെ ഓരോ ഫോട്ടോകളിലും കാണാം. അക്കിത്തം, എം.കെ. സാനു, പ്രതിഭാറായ്, യു.എ. ഖാദർ, എം. മുകുന്ദൻ, എം.ജി.എസ്., മേധാ പട്‌കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, ഹരിഹരൻ, മണിരത്നം, നടൻ മധു, എന്നിവർക്കൊപ്പമെല്ലാമുള്ള സ്നേഹനിമിഷങ്ങളുടെ നൂറിലേറെ ചിത്ര പ്രദർശനമാണ് സമാപിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.