ഓൺലൈൻ പണമിടപാടുകൾക്കായി എസ്എംഎസ് വഴി ഒടിപി അയക്കുന്നത് ഔദ്യോഗികമായി നിർത്തലാക്കുവാൻ യുഎഇയിലെ സെൻട്രൽ ബാങ്ക്. സൈബർ തട്ടിപ്പുകാരിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എസ്എംഎസിന് പകരമായി ബാങ്കിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഇനിമുതൽ ഓൺലൈൻ പണമിടപാടുകൾ നടത്താം. 2026 ജനുവരി 6 മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.
വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷയ്ക്കായി എസ്എംഎസ് സന്ദേശങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചതോടെ എസ്എംഎസ് സംവിധാനത്തിലെ പോരായ്മകൾ വർധിച്ചുവന്നു. മൊബൈൽ ആപ്പുകൾ വഴിയുള്ള സുരക്ഷാ സംവിധാനങ്ങളിലേക്ക് മാറുന്നതിലൂടെ, യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും സമ്പാദ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
എസ്എംഎസ് ഒടിപിക്ക് പകരം ഇനിമുതൽ ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയായിരിക്കും ഇടപാടുകൾ സ്ഥിരീകരിക്കേണ്ടത്. ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായി പണമിടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ്പ് ഫോണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.