ക്രാൻസ് മൊണ്ടാന: സ്വിറ്റ്സർലണ്ടിലെ ആഡംബര സ്കീ റിസോർട്ടിലെ പൊട്ടിത്തെറിയിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുതുവർഷ ആഘോഷത്തിനായി നിരവധി പേർ ഒത്തു ചേർന്ന ആൽപൈൻ സ്കീ റിസോർട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. നൂറിലേറേ പേരാണ് സംഭവ സമയത്ത് കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നത്. നിരവധി പേരെ പരിക്കേറ്റ നിലയിലും ചിലരെ മരിച്ച നിലയിലും കണ്ടെത്തിയെന്നാണ് പൊലീസ് വിശദമാക്കിയത്. പരിക്കേറ്റവരിൽ പലരുടേയും പൊള്ളൽ ഗുരുതരമാണ്. പൊലീസിനെ ഉദ്ധരിച്ച് 10 പേർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എവിടെ നിന്ന് എന്ന് തിരിച്ചറിയാത്ത രീതിയിൽ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.
കത്തിയെരിയുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എമർജൻസി സർവ്വീസുകളുടേയും ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സ്വിസ് ആൽപ്സിലെ ഹൃദയം എന്ന് അറിയപ്പെടുന്ന ക്രാൻസ് മൊണ്ടാനയിലാണ് സ്ഫോടനം നടന്നത്. മാത്തേർഹോണിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായ സ്ഥലം. വിദേശ സഞ്ചാരികൾ അടക്കം നിരവധിപ്പേരാണ് അവധി ആഘോഷങ്ങൾക്കായി ഇവിടെ എത്തിയിരുന്നത്. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ വരുന്ന വിവരം.
വിദേശികൾ അടക്കമുള്ളവർ പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലുമുണ്ടെന്നാണ് സൂചന. റിസോർട്ടിൽ യുവ തലമുറയ്ക്കിടയിൽ ഏറെ പ്രശസ്തമായ ബിറിലാണ് പൊട്ടിത്തെറി നടന്നത്. 1980ലെ സ്കീ ലോക കപ്പ് നടന്ന റിസോർട്ടിലാണ് അപകടമുണ്ടായത്. 300ലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് റിസോർട്ടിലെ പൊട്ടിത്തെറിയുണ്ടായ ബാർ. പുതുവർഷ തലേന്ന് ഇവിടെ എത്ര പേരുണ്ടെന്നത് ഇനിയും വ്യക്തമല്ല. ബാർ അടയ്ക്കാൻ മുപ്പത് മിനിറ്റോളം ശേഷിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.