Saturday, 24 January 2026

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ആശുപത്രിയില്‍

SHARE


 
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കളക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

കോന്നിയിലാണ് അപകടമുണ്ടായത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരികയായിരുന്നു കളക്ടര്‍. എതിരെ വന്ന കാറില്‍ ഇടിച്ച് കളക്ടറുടെ കാര്‍ തലകീഴായ് മറിയുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗതയിൽ ആയിരുന്നു എന്നാണ് സൂചന. പുനലൂർ- മൂവാറ്റുപുഴ പാതയില്‍ സ്ഥിരം അപകട മേഖലയിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.