Saturday, 24 January 2026

യുക്രെയ്ൻ യുദ്ധം; ത്രിരാഷ്ട്ര ചർച്ചയ്ക്ക് യുഎഇയിൽ തുടക്കം

SHARE

 



യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ത്രിരാഷ്ട്ര ചർച്ചയ്ക്ക് യുഎഇയിൽ തുടക്കമായി. അമേരിക്ക, യുക്രെയ്ൻ ,റഷ്യ എന്നി രാജ്യങ്ങളാണ് ചർച്ച നടത്തുന്നത്. ഇന്നും നാളെയും ചർച്ച നടക്കും. ചർച്ച വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പറഞ്ഞു

യുഎസ് പ്രസിഡൻഷ്യൽ പ്രതിനിധികൾ, യുക്‌റൈനിയൻ പ്രസിഡന്റ്‌ ചീഫ് സ്റ്റാഫ്, റഷ്യൻ സായുധ സേന ജനറൽ സ്റ്റാഫ്‌ മെയിൻ ഡയറക്റ്ററേറ്റ് ചീഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. “ഏകദേശം നാല് വർഷമായി തുടരുകയും അത്യന്തം മാനുഷിക ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്ത ഒരു പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് ഈ ചർച്ചകൾ സഹായകമാകും” യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അബുദാബിയിൽ ത്രികക്ഷി ചർച്ചകൾ നടത്തുമെന്ന് സെലെൻസ്‌കി പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ ഇപ്പോഴും ഭാഗികമായി നിയന്ത്രിക്കുന്ന കിഴക്കൻ ഡോൺബാസ് മേഖല മുഴുവൻ വേണമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. “റഷ്യയുടെ നിലപാട് എല്ലാവർക്കും അറിയാം – യുക്രെയ്നും യുക്രേനിയൻ സായുധ സേനയും ഡോൺബാസിന്റെ പ്രദേശം വിട്ട് അവിടെ നിന്ന് പിന്മാറണം”ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.