Wednesday, 7 January 2026

വയനാട് പുല്‍പളളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്

SHARE


 
കല്‍പ്പറ്റ: വയനാട്ടില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആനയെ തളച്ചു. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെയാണ് ആന ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റെയും ആളുകള്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ പൂര്‍ണമായും തളച്ചത്. പാപ്പാൻമാരിൽ ഒരാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.